എസ്‌വൈഎസ്‌ ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല നാളെ പട്ടര്‍കുളത്ത്

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS
Ajwa Travels

മഞ്ചേരി: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാകമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ സ്‌ഥാപിക്കുന്ന ആദര്‍ശ പാഠശാലയെ നയിക്കുന്ന റാഇദുമാര്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല ഡിസംബർ 30 വ്യാഴം പട്ടര്‍കുളത്ത് നടക്കും.

കാലത്ത് 9 മണി മുതല്‍ മഞ്ചേരി പട്ടര്‍കുളം നദ്‌വത്തുല്‍ ഉലൂം മദ്‌റസയില്‍ നടക്കുന്ന ശില്‍പശാല എസ്‌വൈഎസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.

സംഘാടക സമിതി ചെയര്‍മാന്‍ നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി പതാക ഉയര്‍ത്തും. ആദര്‍ശ പാഠശാല കണ്‍വീനര്‍ സിഎം കുട്ടി സഖാഫി വെള്ളേരി ആമുഖ പ്രഭാഷണം നടത്തും. എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

ആദര്‍ശവും പ്രമാണങ്ങളും സമസ്‌ത കേന്ദ്ര മുശാവറ അംഗം എംപിമുസ്‌തഫൽ ഫൈസി തിരൂരും ആദര്‍ശ ജാഗ്രത എസ്‌വൈഎസ് സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവും അവതരിപ്പിക്കും.

സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, എസ്‌വൈഎസ് ജില്ലാ വൈ.പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, ആദര്‍ശ പാഠശാല ചെയര്‍മാന്‍ എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, എസ്‌വൈഎസ് ജില്ലാ സെക്രട്ടറിമാരായ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ, അബ്‌ദുൽ മജീദ് ദാരിമി വളരാട്, പട്ടര്‍കുളം മഹല്ല് പ്രസിഡണ്ട്‌ എന്‍ടി അബ്‌ദുൽ സത്താര്‍, ജനറല്‍ സെക്രട്ടറി ഡോ എംകെ മുഹമ്മദ് അസ്‌ലം, മഹല്ല് ഖത്വീബ് മുഹമ്മദ് ശമീം ഫൈസിഎന്നിവർ പ്രസംഗിക്കും.

ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര പദ്ധതി അവതരണവും ആദര്‍ശ പാഠശാല ഡയറക്‌ടർ എംടി അബൂബക്കര്‍ ദാരിമി പാഠകുറിപ്പ് അവതരണവും നടത്തും.

Most Read: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; തീരുമാനം പിന്‍വലിച്ച് നടന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE