Sun, May 5, 2024
35 C
Dubai
Home Tags CM On Mullapperiyar Dam

Tag: CM On Mullapperiyar Dam

മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും,...

മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണം; കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. അതേസമയം ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. കൂടാതെ തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ്...

ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ...

മുല്ലപ്പെരിയാർ; വൈകിട്ട് ഉന്നതതല യോഗം, തമിഴ്‌നാട് പ്രതിനിധികളും പങ്കെടുക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് വരുന്ന സാഹചര്യത്തിൽ, നിലവിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് വ്യക്‌തമാക്കി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഈ...

മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ...

മുല്ലപ്പെരിയാർ; പ്രശ്‌നപരിഹാരം പുതിയ ഡാം, നാളെ അടിയന്തര യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സ്‌ഥിതി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം ചേരുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാട്‌ കൂടുതൽ വെള്ളമെടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട...

ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്‌

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...

‘മുല്ലപ്പെരിയാറിൽ നിലവിൽ പ്രശ്‌നങ്ങളില്ല, അനാവശ്യ ഭീതി പരത്തിയാൽ നിയമനടപടി’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ അപകടം വരാൻ പോകുന്നെന്ന് ഭീതി പരത്തുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി...
- Advertisement -