Tag: heavy rain in kerala
സംസ്‌ഥാനത്ത് പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ...
ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്
ഇടുക്കി: ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട് പുറപ്പെടുവിച്ചത്....
‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ
തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ആണ്...
തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് കേടുപാട്
തിരുവനന്തപുരം: തലസ്‌ഥാനത്തെ മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. ഒരു വീട് പൂർണമായി തകർന്നു. 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. മീനാങ്കൽ ട്രൈബൽ സ്‌കൂളിലേക്കാണ് പ്രദേശവാസികളെ മാറ്റുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള...
മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടിയുടെ നാശനഷ്‌ടമെന്ന് മന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്‌ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വളര്‍ത്തു മൃഗങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തില്‍...
ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട കനത്ത മഴ
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ. തൊടുപുഴയിൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി, മണിമല, ഇളംകാട്, ഏന്തയാർ മഴ ശക്‌തമാണ്.
ഉച്ചയ്‌ക്ക്...
ദുരിതാശ്വാസ ക്യാംപുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ്...
‘പ്രകൃതി ദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്നു’; പ്രതിപക്ഷ നേതാവിനെതിരെ സിപിഐഎം
തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിൽ പോലും വിഡി സതീശൻ രാഷ്‌ട്രീയം കലർത്തുന്നു എന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രകൃതിക്ഷോഭം നേരിടുന്നതിന്...





































