Sat, Jul 25, 2026
30.4 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ധോണിയില്‍ ഭീതി പരത്തിയ പുലി കെണിയിൽ

പാലക്കാട്: ധോണിയില്‍ ഭീതി പരത്തിയ പുലി കെണിയിലായി. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടില്‍ ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം...

തണ്ണിമത്തൻ മുറിച്ച് പിറന്നാളാഘോഷം; അധ്യാപകർ ആക്രമിച്ചെന്ന പരാതിയുമായി വിദ്യാർഥി

പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ...

സ്‌കൂൾ പ്രിൻസിപ്പലിന് എതിരെ പരാതി; നടപടി എടുക്കുന്നില്ലെന്ന് അധ്യാപിക

പാലക്കാട്: സ്‌കൂൾ പ്രിൻസിപ്പലിന് എതിരെയുള്ള പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവുമായി അധ്യാപിക രംഗത്ത്. പട്ടാമ്പിക്കടുത്തുള്ള വല്ലപ്പുഴ ഹയർസെക്കണ്ടറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപിക ധന്യയാണ് അതേ സ്‌കൂളിലെ പ്രിൻസിപ്പലിന് എതിരെ അപമര്യാദയായി പെരുമാറിയെന്ന പരാതി...

ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി; പാലക്കാട് ധോണിയിൽ ആളുകൾ ആശങ്കയിൽ

പാലക്കാട്: ജില്ലയിലെ ധോണിയിൽ ജനവാസ മേഖലയിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പുലിയിറങ്ങിയത്. തുടർന്ന് കോഴിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയും സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ...

10 ലക്ഷം ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി; ആരോപണവുമായി യുവാവ്

പാലക്കാട്: 10ലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നു എന്നും അതുകൊണ്ടുതന്നെ സംരംഭം തുടങ്ങാനാകുന്നില്ലെന്നും ഉള്ള ആരോപണവുമായി യുവാവ് രംഗത്ത്. മണ്ണാര്‍ക്കാട് സ്വദേശിയായ യുവസംരംഭകനാണ് സിപിഎം പ്രവർത്തകന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്. അയല്‍വാസിയായ സിപിഎം...

സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യനിർമിതം; റിപ്പോർട് തേടി വനം മന്ത്രി

പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ പടർന്ന് പിടിച്ച കാട്ടുതീ മനുഷ്യ നിർമിതമാണെന്ന് വൈൽഡ് ലൈഫ് വാർഡന്റെ വെളിപ്പെടുത്തൽ. സ്വാഭാവിക തീപിടിത്തമല്ല നടന്നിരിക്കുന്നത്. തീ ആരോ മനഃപൂർവം കത്തിച്ചതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കുറ്റക്കാരെ...

അണയാതെ കാട്ടുതീ; പാലക്കാട് വനമേഖലകളിൽ പടരുന്നു

പാലക്കാട്: ജില്ലയിലെ വനമേഖലയിൽ പടർന്ന കാട്ടുതീ അണയാതെ തുടരുന്നു. പാലക്കാട്ടെ വാളയാർ മലനിരകളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്. ഇന്നലെ രാത്രിയിലും വനംവകുപ്പ് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. സൈലന്റ് വാലി മലനിരകളിൽ തത്തയങ്ങലം,...

പാലക്കാട് കൂറ്റനാട് കിണറുകളിൽ തീ; വിദഗ്‌ധ സംഘം പരിശോധന നടത്തി

പാലക്കാട്: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പാലക്കാട് കൂറ്റനാട് കിണറുകളിൽ തീപിടിക്കുന്നു. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ സംഭവം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്‌തുക്കളോ കത്തിച്ചിട്ടാൽ തീ ആളിപ്പടരുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്...
- Advertisement -