Wed, Jul 29, 2026
37.8 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂരിലെ കുടിവെള്ള സ്രോതസുകളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം

പരിയാരം: ജില്ലയിലെ ചില കുടിവെള്ള സ്രോതസുകളിൽ കോളിഫോം, ഇ–കോളി ബാക്‌ടീരിയകളുടെ സാന്നിധ്യം. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്‌തമാക്കി. ജലസ്രോതസുകളിൽ ക്‌ളോറിനേഷൻ നടത്തിയും മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കിയുമാണ് പ്രതിരോധ നടപടികൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ...

സ്വകാര്യ വ്യക്‌തിയുടെ കിണറ്റിൽ അസ്‌ഥികൂടമെന്ന് അഭ്യൂഹം; കേസെടുത്തു

ചെറുപുഴ: പോലീസ് സ്‌റ്റേഷൻ അതിർത്തിയിൽപ്പെട്ട കോലുവള്ളി- കള്ളപ്പാത്തി റോഡിലെ സ്വകാര്യ വ്യക്‌തിയുടെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ അസ്‌ഥികൂടം ഉള്ളതായി അഭ്യൂഹം. വെള്ളൂർ സ്വദേശിയുടെതാണ് പറമ്പ്. ഒരു തലയോട്ടിയും കിണറ്റിൽ ഉള്ളതായി പറയുന്നു. 2 മാസം...

ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം പദ്ധതി; ഗുണംചെയ്യില്ലെന്ന് നാട്ടുകാർ, എതിർപ്പ്

നീലേശ്വരം : കാലവർഷമെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചാലിന്റെ കരയിടിച്ച് ഭൂവസ്‌ത്രം വിരിക്കൽ പദ്ധതി. നീലേശ്വരം പുഴയുടെ കൈവഴിയായ മാനൂരിചാലിലാണ് പ്രദേശത്തെ മരങ്ങൾ മുറിച്ചും വലിയ തിട്ടകൾ പോലെ മണ്ണെടുത്തും അശാസ്‌ത്രീയമായ പ്രവർത്തനം. ഇതിനെതിരേ...

നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Most Read: വെസ്‌റ്റ് നൈൽ; കൊതുക്...

അറവ് മാലിന്യ കേന്ദ്രത്തിൽ നിന്ന് രൂക്ഷ ദുർഗന്ധം; പൊറുതിമുട്ടി നാട്ടുകാർ, പ്രതിഷേധം

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ സ്വകാര്യ കോഴി അറവ്, മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്‌ഠൻ, കൃഷ്‌ണവേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്‌ത്‌ വീട്ടിലേക്ക്...

കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം

മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. ഇന്ന് പുലർച്ചയോടെയാണ് അപകടം...

നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...
- Advertisement -