Tag: wild elephant attack
അവസാന ബൂസ്‌റ്റർ ഡോസും നൽകി; പൂർണമായി മയങ്ങാതെ കൊമ്പൻ
വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യ സംഘത്തിന് ആനയെ മയക്കുവെടി വെക്കാനായത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ചു ഓടിയില്ല. ആനയ്‌ക്ക് ബൂസ്‌റ്റർ ഡോസും നൽകി. ഒന്നര...
‘ആവശ്യമെങ്കിൽ മയക്കുവെടി വെക്കും, കർണാടകയുടെ സഹായം തേടി’; എകെ ശശീന്ദ്രൻ
വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ നടത്തിവരികയാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. കാട്ടാന തനിയെ കാട്ടിലേക്ക് പോയില്ലെങ്കിൽ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ,...
മാനന്തവാടി നഗരത്തിൽ കാട്ടാന; ജനങ്ങൾ ഭീതിയിൽ- മേഖലയിൽ നിരോധനാജ്‌ഞ
വയനാട്: മാനന്തവാടി മേഖലയെ ഭീതിയിലാക്കി കാട്ടാന. മാനന്തവാടി ടൗണിനോട് ചേർന്നാണ് കാട്ടാന നിലയുറപ്പിച്ചത്. ഇതോടെ മേഖലയിൽ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനപാലകരും പോലീസും സ്‌ഥലത്ത് എത്തിയിട്ടുണ്ട്....
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിൽ ലക്ഷ്‌മണൻ (55) ആണ് മരിച്ചത്. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു...
ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു
പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...
ഉളിക്കലിൽ ആനയോടിയ വഴിയിൽ മൃതദേഹം; കാട്ടാന ചവിട്ടിയതെന്ന് സംശയം
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന...
കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന; ഭയന്നോടിയ മൂന്നുപേർക്ക് പരിക്ക്- സ്‌കൂളുകൾ അടച്ചു
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്ന് പരിഭ്രാന്തരായി നാട്ടുകാർ. ഇന്ന് പുലർച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെ കണ്ടു ഭയന്നോടിയ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മലയോര ഹൈവേയോട് ചേർന്നുള്ള ഉളിക്കൽ ടൗണിന്...
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു യുവാക്കൾ
വയനാട്: മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന...




































