തമിഴ് നടൻ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

By Trainee Reporter, Malabar News
നിതീഷ് വീര സംവിധായകൻ വെട്രിമാരനൊപ്പം
Ajwa Travels

ചെന്നൈ: ധനുഷ് ചിത്രം ‘അസുരനി’ൽ വില്ലൻ വേഷം അവതരിപ്പിച്ച തമിഴ് നടൻ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന നടൻ തിങ്കളാഴ്‌ച പുലർച്ചെ മരണത്തിന് കീഴടങ്ങി.

പുതുപേട്ടയ്, കാലാ, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. രജനികാന്ത് ചിത്രം ‘കാലാ’യിലും ‘അസുരനി’ലും ഗംഭീര പ്രകടനമായിരുന്നു താരം കാഴ്‌ചവെച്ചത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാഭം’ എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടന്റെ മരണത്തിൽ സിനിമാ പ്രവർത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

Read also: പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE