പിപിഇ കിറ്റണിഞ്ഞ് സ്‌റ്റാലിൻ; കോയമ്പത്തൂരിലെ കോവിഡ് വാർഡുകൾ സന്ദർശിച്ചു

By Team Member, Malabar News
Ajwa Travels

ചെന്നൈ : കോയമ്പത്തൂരിലെ ആശുപത്രികളിൽ പിപിഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയായ ശേഷം സ്‌റ്റാലിന്റെ ആദ്യ സന്ദർശമാണിത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ സന്ദർശനം നടത്തരുതെന്ന നിരവധി ഉപദേശങ്ങൾ മറികടന്നാണ് അദ്ദേഹം സന്ദർശനം നടത്തിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്‌മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് സ്‌റ്റാലിന്‍ വ്യക്‌തമാക്കി. സ്വന്തം ജീവൻ പണയം വച്ച് കഠിന പരിശ്രമം നടത്തുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്നും, അവരുടെ ആത്‌മവിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെയും ഇഎസ്ഐ ആശുപത്രി കാമ്പസിലെയും കോവിഡ് വാര്‍ഡുകളാണ് അദ്ദേഹം സന്ദർശിച്ചത്. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന ജില്ലയാണ് കോയമ്പത്തൂർ. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,600 കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്.

Read also : മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE