സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്ക് നികുതി ഇളവ്

By News Desk, Malabar News
'The camera needs to be installed, otherwise the service will stop'; Bus owners are on the scene
Representation Image
Ajwa Travels

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 3 മാസത്തേക്കു നികുതി ഇളവ് ലഭിച്ചു. സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയെ പൂര്‍ണമായി വാഹന നികുതിയില്‍നിന്ന് ഒഴിവാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ ബസുകള്‍ക്ക് 6 മാസത്തേക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്റ്റ് ഗാരേജ്, സ്‌കൂള്‍ ബസുകള്‍ എന്നിവക്കാണ് നികുതി ഇളവ് നല്‍കുക. ഇതുവഴി സര്‍ക്കാരിന് 90 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാകും. ബസ് ഉടമകള്‍ എല്ലാ റൂട്ടിലും സര്‍വീസ് നടത്തുമെന്ന് അറിയിച്ചതായാണ് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയത്.

നികുതി ഇളവ് വരുത്തിയ സാഹചര്യത്തിലും സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നടത്താതിരുന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു. 2 ജില്ലകളിലൂടെ കടന്നുപോകാവുന്ന ദീര്‍ഘദൂര സര്‍വീസ് എന്ന സ്വകാര്യ ബസുടമകളുടെ ആവശ്യവും മുഖ്യമന്ത്രി അധ്യക്ഷനായ അവലോകന സമിതി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE