പീഡന ശ്രമം എതിർത്തു; തെലങ്കാനയിൽ 13കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

By Desk Reporter, Malabar News
Raped women in Mumbai died
Representational Image
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയിൽ ലൈം​ഗികാതിക്രമത്തെ എതിർത്ത 13കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. 26കാരനാണ് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.

സെപ്റ്റംബർ 18ന് ഹൈദരാബാദിൽ നിന്ന് 195 കിലോമീറ്റർ അകലെയുള്ള ഖമ്മം ജില്ലയിലാണ് സംഭവം നടന്നത്. എന്നാൽ ഇപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതക ശ്രമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഒപ്പം തെളിവ് നശിപ്പിച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Also Read:  കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാക് അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു

ആശുപത്രി അധികൃതരോ പെൺകുട്ടിയുടെ ബന്ധുക്കളോ വിവരം പുറത്തുപറയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ജില്ലാ ആരോ​ഗ്യ വിഭാ​ഗത്തോട് നിർദ്ദേശിച്ചതായി ഖമ്മം ജില്ലാ പോലീസ് കമ്മീഷണർ തഫ്‌സീർ ഇഖ്ബാൽ പറഞ്ഞു.

കിടപ്പിലായ രോ​ഗിയെ പരിചരിക്കുന്നതിനായി പെൺകുട്ടി പ്രതിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പീഡന ശ്രമം എതിർത്തപ്പോൾ പ്രതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE