യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു

By Staff Reporter, Malabar News
somnath-bharathi
Ajwa Travels

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. പോലീസ് ഉദ്യോഗസ്‌ഥരോട് സംസാരിക്കുന്നതിനിടെ ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചായിരുന്നു സംഭവം.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴാണ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷി ഒഴിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം മഷിയൊഴിച്ചയാളെ കസ്‌റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. അമേഠിയിലേയും റായ്ബറേലിയിലും സ്‌കൂളുകളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയായിരുന്നു സോംനാഥ് ഭാരതി. ഇതിനിടെ ആയിരുന്നു ആക്രമണം.

Read Also: അതിതീവ്ര കോവിഡ്; പുതുതായി 6 കേസുകള്‍ കൂടി, രാജ്യത്തെ ആകെ രോഗബാധിതര്‍ 96

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE