ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത

By Staff Reporter, Malabar News
MI-VS-KKR
Ajwa Travels

ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്‌ളൂർ റോയൽ ചാലഞ്ചേഴ്‌സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം മൽസരം നിർണായകമാണ്. അതേസമയം കൊൽക്കത്തയാവട്ടെ ആദ്യ മൽസരത്തിൽ സൺ റൈസേസിനെ 10 റൺസിന് തോൽപ്പിച്ചതിന്റെ ആത്‌മ വിശ്വാസത്തിലാണ് ചെന്നൈയിൽ എത്തുന്നത്.

മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോം തന്നെയാവും ഏവരും ഉറ്റുനോക്കുന്നത്. ആദ്യ കളിയിൽ തിളങ്ങാൻ കഴിയാതെ പോയ രോഹിത് കൊൽക്കത്തക്ക് എതിരെ ആ ക്ഷീണം മാറ്റുമെന്ന് ആരാധകരും വിശ്വസിക്കുന്നു. ബൗളിംഗ്‌ നിരയുടെ കരുത്ത് തന്നെയാണ് മുംബൈക്ക് മുതൽ കൂട്ടാവുക. ബുമ്ര നയിക്കുന്ന പേസ് നിരയിൽ ട്രെന്റ് ബോൾട്ട് കൂടി ചേരുന്നതോടെ ഏവരും ഭയക്കുന്ന യൂണിറ്റായി അത് മാറും.

സൂര്യകുമാർ യാദവ്, ക്വിന്റൺ ഡികോക്ക്, ഹർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ് എന്നിവർ അടങ്ങിയ ബാറ്റിംഗ് നിറയും അതിശക്‌തമാണ്. മറുഭാഗത്ത് ഇയാൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നിരയിൽ കഴിഞ്ഞ കളിയിലെ താരങ്ങൾ തന്നെയാവും കളത്തിൽ ഇറങ്ങുക.

കടലാസിൽ മുംബൈയാണ് കരുത്തരെങ്കിലും ആന്ദ്രേ റസൽ, ഗിൽ, ഷാകിബ് അൽ ഹസൻ, ദിനേശ് കാർത്തിക്, സുനിൽ നരെയ്ൻ എന്നിവർ അടങ്ങിയ കൊൽക്കത്ത ടീമിനെ വിലകുറച്ച് കാണാൻ മുംബൈ തയ്യാറാവില്ല.

Read Also: അർജുൻ അശോകൻ നായകനാവുന്ന ‘വൂൾഫ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE