കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ രാമന്തളി സ്വദേശി അരുൺ ബാബുവിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിലെ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കെട്ടിടത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.
Most Read: ഒമൈക്രോൺ; സംസ്ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ