ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ രോഗ വ്യാപന സൗഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്. വെള്ളിയാഴ്‌ച രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആണ് യോഗം നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അധ്യക്ഷനാവും.
പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
Read Also: രാജ്യത്തെ കോവിഡ് ബാധിതർ 94 ലക്ഷം പിന്നിട്ടു
ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ബജറ്റ് സമ്മേളനവും ഒരുമിച്ച് നടത്താമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. ഇതിനിടെയാണ് കേന്ദ്രം യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ നേരത്തെയും സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു.