മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി

By Staff Reporter, Malabar News
CM calls for investors' meeting in Telangana
Ajwa Travels

തിരുവനന്തപുരം: അമേരിക്കയിലെ ചികിൽസയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. മിനിസോട്ടയിലെ മയോ ക്ളിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിൽസയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്.

ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് മുതൽ മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ കമല, പേഴ്‌സണൽ അസിസ്‌റ്റന്റ് വിഎ സുനീഷ് എന്നിവർക്കൊപ്പം ഏപ്രിൽ 24ന് പുലർച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

ജനുവരിയിൽ രണ്ടാഴ്‌ച മയോ ക്ളിനിക്കിൽ അദ്ദേഹം ചികിൽസ നടത്തിയിരുന്നു. ഇതിന് പിന്നാലെ തുടർചികിൽസ ആവശ്യമുണ്ടെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് വീണ്ടും പോയത്. അമേരിക്കയിൽ ചികിൽസയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE