മൂന്നാം ടെസ്‌റ്റിനുള്ള ഇംഗ്ളണ്ട് ടീമിൽ അഴിച്ചു പണി

By Staff Reporter, Malabar News
india-vs-england
Ajwa Travels

ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള ഇംഗ്‌ളണ്ട് ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ ഡോം സിബ്ളിയെ ഒഴിവാക്കി. അവസാന 15 ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സിബ്ളി നേടിയത്. സാക് ക്രോളിയെയും ഒഴിവാക്കിയിട്ടുണ്ട്.

ടി-20 സ്‌പെഷ്യലിസ്‌റ്റ് ഡേവിഡ് മലാനെ ടെസ്‌റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മലാന്‍ ടെസ്‌റ്റ് ടീമിലെത്തുന്നത്. തോളിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിനെ ടീമിൽ നിലനിര്‍ത്തിയിട്ടുണ്ട്.

പാകിസ്‌ഥാനെതിരായ പരമ്പരയിൽ തിളങ്ങിയ സീമര്‍ സാഖിബ് മഹ്‌മദൂമിനെയും ടീമിൽ ഉള്‍പ്പെടുത്തി. ഈ മാസം 25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്‌റ്റ് തുടങ്ങുന്നത്. ലോർഡ്‌സില്‍ ജയിച്ച ഇന്ത്യ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

Read Also: ‘മരട് 357’ ഇനിമുതൽ ‘വിധി’; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE