ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു

By News Desk, Malabar News
Ajwa Travels

ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല.

കാൽനടയാത്രക്കാർക്ക് വേണ്ടി നിരത്തിയിരിക്കുന്ന കോൺക്രീറ്റ് സ്‌ളാബിലൂടെ നടക്കുന്നവർ ചെറുതായൊന്നു വഴുതിയാൽ, ആൾ നേരേ പുഴയിൽ വീഴുന്ന അവസ്‌ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ സെപ്‌റ്റംബറിൽ ഈ പാലം നന്നാക്കിയപ്പോൾ കൈവരികളും പൊട്ടൽ വീണവയെല്ലാം മാറ്റിയിരുന്നു. കഴിഞ്ഞമാസം ഇതേ സ്‌ഥലത്ത് റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽപ്പെട്ട്‌ മരിച്ചിരുന്നു.

Also Read: സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE