കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും

By Desk Reporter, Malabar News
KPCC officials list may be announced tomorrow
Ajwa Travels

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. കെസി വേണുഗോപാലും താരിഖ് അൻവറുമായി സംസ്‌ഥാന നേതാക്കള്‍ ചർച്ച നടത്തി. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനം എടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക.

വിഎസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വിടി ബല്‍റാം എന്നിവരെയടക്കം ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പരിഗണിക്കാനാണ് സാധ്യത. അഞ്ച് വർഷം ഭാരവാഹിയായിരുന്നവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും.

പത്‌മജ വേണുഗോപാല്‍, ബിന്ദു കൃഷ്‌ണ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഡിസിസി പട്ടികയില്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തില്‍ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്. ഗ്രൂപ്പുകള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് ചില പേരുകള്‍ ഉള്‍ക്കൊള്ളിക്കും. ഇന്നലെ കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും ചർച്ച നടത്തിയിരുന്നു. ഇന്നും നാളെയുമായി ചർച്ച നടത്തി നാളെ പട്ടിക ഹൈക്കമാൻഡിന് കൈമാറുമെന്ന് നേതാക്കള്‍ വ്യക്‌തമാക്കി.

അതേസമയം, കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്നാണ് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ്. ഭാരവാഹികളുടെ എണ്ണവും മാനദണ്ഡവും കെപിസിസി രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. ഇതില്‍ ഏകപക്ഷീയമായ മാറ്റങ്ങളുണ്ടായാൽ പ്രതിഷേധിക്കുമെന്നും പട്ടിക അന്തിമമായി പുറത്തുവിടുന്നതിന് മുന്‍പ് ഒരു വട്ടം കൂടിയാലോചന നടത്തണമെന്നും എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read:  സ്വപ്‌നയുടെ കൊഫെപോസ റദ്ദാക്കി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE