ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ്‌ അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും

By Staff Reporter, Malabar News
MALABARNEWS-IPL
Representational Image
Ajwa Travels

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ടി-20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടത്താന്‍ ബിസിസിഐ തീരുമാനിച്ചേക്കും. സാധാരണഗതിയില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്ക് ശേഷമാണ് മുഷ്‌താഖ്‌ അലി ട്രോഫി നടക്കാറുള്ളത്. എന്നാല്‍ വരുന്ന ഐപിഎല്‍ സീസണില്‍ കൂടുതല്‍ ആഭ്യന്തര താരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ വേണ്ടിയാണ് ജനുവരിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.

നിലവില്‍ എട്ട് ടീമുകള്‍ മാത്രമുള്ള ഐപിഎല്ലിലേക്ക് വരുന്ന സീസണില്‍ രണ്ട് ടീമിനെക്കൂടി ഉള്‍പ്പെടുത്താനാണ് ബിസിസിഐയുടെ ആലോചന. ഇതോടെ മെഗാ താരലേലം നടത്തേണ്ടത് ആവശ്യമായി വരുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്‍ നടക്കേണ്ടതിനാല്‍ താരലേലം ഇതിന് മുന്‍പ് നടത്തണം. അതുകൊണ്ട് ജനുവരിയില്‍ തന്നെ മുഷ്‌താഖ്‌ അലി ട്രോഫി നടത്തേണ്ടി വരും.

ഒന്നിലേറെ മല്‍സര വേദികളും സ്‌റ്റാർ ഹോട്ടല്‍ സൗകര്യവുമുള്ള നഗരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബിസിസിഐ സംസ്‌ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ടലുകളില്‍ ബയോ ബബിള്‍ സാഹചര്യത്തില്‍ മൂന്ന് ടീമിനെങ്കിലും കഴിയാനുള്ള സൗകര്യമാണ് പരിഗണിക്കുന്നത്. ഒപ്പം പരിശീലന സൗകര്യവും കണക്കിലെടുക്കും. നിലവില്‍ കൊല്‍ക്കത്തയാണ് മുഖ്യ പരിഗണനയില്‍. സാള്‍ട്ട് ലേക്ക്, ഈഡന്‍ ഗാര്‍ഡന്‍സ്, കല്യാണി എന്നീ വേദികളാണ് കൊല്‍ക്കത്തയില്‍ ഉള്ളത്.

Read Also: ‘നവരസ’; ഗൗതം മേനോന്‍-സൂര്യ ചിത്രം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE