കോഴിക്കോട്: എലത്തൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി പത്രിക പിൻവലിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി പ്രസിഡണ്ടാണ് ഇക്കാര്യം അറിയിച്ചത്. എൻസികെയുടെ സുൾഫിക്കർ മയൂരിയാവും ഇവിടെ യുഡിഎഫ് സ്ഥാനാർഥി.
യുഡിഎഫിന് ക്ഷീണമുണ്ടാവുന്ന ഒന്നും ചെയ്യരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിക്കുന്നുവെന്നാണ് ദിനേശ് മണിയുടെ പ്രതികരണം. എന്നാൽ താഴെ തട്ടിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസം തുടരുന്നുണ്ടെന്നും അത് ലഘൂകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ അത് നേതൃത്വത്തിന്റെ മാത്രം ഉത്തരവാദിത്തം ആയിയിരിക്കുമെന്നും എലത്തൂരിലെ നേതാകൾക്ക് പങ്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി