ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും

By Staff Reporter, Malabar News
rbi-digital-currency
Representational Image
Ajwa Travels

ന്യൂഡെൽഹി: ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു റിസര്‍വ് ബാങ്ക് തലവന്‍ ഈ പ്രഖ്യാപനം നടത്തിയത്.

ഘട്ടം ഘട്ടങ്ങളായാണ് ആര്‍ബിഐ അതിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിഡിബിസി) ടെസ്‌റ്റിങ്‌ പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ കറന്‍സിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ആര്‍ബിഐ പഠനം നടത്തി വരികയാണ്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങള്‍, രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും ആര്‍ബിഐ പഠന വിധേയമാക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള കറന്‍സിയെയും, പണനയത്തെയും ഡിജിറ്റല്‍ കറന്‍സി എങ്ങനെയാണ് ബാധിക്കുക എന്നതും ആര്‍ബിഐ പരിശോധിക്കും.

Read Also: ‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE