വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മഹേഷിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. മഹേഷ് ശാന്തയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഹേഷ് ഏറെ കാലമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചു ദിവസം വീട്ടിൽ ആളനക്കം ഇല്ലാതായതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സ്‌ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മഹേഷിനെയും ശാന്തയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Most Read: സ്‌ത്രീവിരുദ്ധ പരാമർശം; സിപി മാത്യുവിന് മഹിളാ കോൺഗ്രസിന്റെ പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE