കേരളത്തില്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിലിം ചേംബര്‍

By Syndicated , Malabar News
theatre opening
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ വച്ച് സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തീയേറ്ററുകള്‍ അടുത്തയാഴ്‌ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്ക്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമകള്‍ വിതരണത്തിന് നല്‍കില്ലെന്നും  തീയറ്ററുകള്‍ തുറക്കാത്തത് സര്‍ക്കാറിനോടുള്ള പ്രതിഷേധമല്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്‌തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.

തീയേറ്ററുകളില്‍ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നും പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി ഒന്‍പതുവരെ മാത്രമായിരിക്കണം എന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിച്ച് തീയേറ്റര്‍ തുറക്കാന്‍ സാധിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

Read also: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE