‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

By Staff Reporter, Malabar News
amith sha
അമിത് ഷാ
Ajwa Travels

കര്‍ണാടക: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കവെ, വാക്‌സിന്‍ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കോവിഡിനെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകളെ ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തിനെയും എതിര്‍ക്കാന്‍ മാത്രമേ കഴിയൂ എന്ന് അമിത് ഷാ കുറ്റപ്പെടുത്തി. മാത്രവുമല്ല മറ്റാരെങ്കിലും ഒരു കാര്യം ചെയ്‌താല്‍ അവര്‍ അത് നിര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച രണ്ട് കോവിഡ്  വാക്‌സിനുകളുടെ ഫലപ്രാപ്‍തിയെയും സുരക്ഷയെയും കുറിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം മനീഷ് തിവാരി ചോദ്യങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു അമിത് ഷായുടെ വിമര്‍ശനം.

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത രണ്ട് വാക്‌സിനുകളും പൂര്‍ണമായും സുരക്ഷിതമാണെന്നും ഷാ അറിയിച്ചു. രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനിടെ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. മാത്രവുമല്ല പ്രതിഷേധിക്കാന്‍ അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നിനും കഴിയില്ലെന്നും കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന റാലിക്കിടെ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകളും പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടെയെത്തിയത്. കോണ്‍ഗ്രസ് പറയുന്നത് വിശ്വസിക്കരുത്. നിങ്ങളുടെ ഊഴം വരുമ്പോള്‍ ദയവായി വാക്‌സിനേഷന്‍ സ്വീകരിക്കുക. ഇന്ത്യ ഉടന്‍ കൊറോണ രഹിത രാജ്യമായി മാറും’, ഷാ പറഞ്ഞു.

ഇന്ത്യയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്.

Read Also: സംസ്‌ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയില്‍; എക്‌സൈസ് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE