മംഗളൂരുവിൽ മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളികളായ മൂന്ന് മലയാളികൾ മരിച്ചു

By Trainee Reporter, Malabar News
landslide in Mangaluru
Ajwa Travels

ബെംഗളൂരു: മംഗളൂരു ബണ്ട്വാളി ൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. തോട്ടം തൊഴിലാളികളായ പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു(46) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ജോണി, തോട്ടം ഉടമ അഖിൽ എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴിനാണ് അപകടം ഉണ്ടായത്. ഇവർ രണ്ടുവർഷമായി മംഗളൂരുവിൽ താമസിച്ചു തോട്ടം ജോലികൾ ചെയ്തുവരുന്നവരാണ്. പ്രദേശത്തെ ഒരു ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഈ ഷെഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരാൾ തൽക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ മരണം ഇന്ന് രാവിലെയാണ് സ്‌ഥിരീകരിച്ചത്‌.

പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുരടുകയാണ്. കനത്ത മഴയെ തുടർന്ന് തീരദേശ കർണാടക ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് കർണാടകയിലെ തീരപ്രദേശങ്ങളിലും മലനാട് മേഖലകളിലും ജനജീവിതം താറുമാറായിട്ടുണ്ട്. മഴക്കെടുതിയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. വൈദ്യുത പോസ്‌റ്റുകൾ തകർന്നു. നദികൾ കരകവിഞ്ഞു ഒഴുകിയതോടെ കൃഷിയിടങ്ങളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

കഴിഞ്ഞ ദിവസം മൂഡബിദ്രി എംഐടിഇ എഞ്ചിനിയറിങ് കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കാറുകൾ തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനേയും എൻഡിആർഎഫിനെയും വിന്യസിക്കാൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ നിർദ്ദേശം നൽകി.

Most Read: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പളവും വൈകും- സർക്കാർ സഹായത്തിൽ തീരുമാനമായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE