പാലക്കാട് മാൻകൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ

By News Desk, Malabar News
Three people arrested with Palakkad deer horns
Representational Image
Ajwa Travels

പാലക്കാട്: മണാര്‍കാട് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ സ്‌റ്റാഫും സംയുക്‌തമായാണ് മാന്‍കൊമ്പുകള്‍ പിടികൂടിയത്. മണ്ണാര്‍കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറയില്‍ നിന്നാണ് സന്ദീപ്, പ്രഭാത് എം, മഹേഷ് എം പി എന്നിവരെ പിടികൂടിയത്. മൂന്ന് മാന്‍ കൊമ്പുകൾ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി.

എവിടെ നിന്നാണ് ഇവർക്ക് കൊമ്പുകള്‍ ലഭിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അന്വേഷിച്ചുവരികയാണ്. മൂന്ന് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. വേട്ടയാടി സംഘടിപ്പിച്ചതാണോ എന്നതടക്കം പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്.

Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE