തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നിയന്ത്രണങ്ങളിൽ ഇളവ്

By Staff Reporter, Malabar News
Thrissur Pooram Will Begins Today
Ajwa Travels

തൃശൂർ: സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ്. നായ്‌ക്കനാലിലും നടുവിലാലിലുമാണ് നിയന്ത്രണം. വെടിക്കെട്ട് നടത്താനാണ് ഇതുവരെ തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടില്‍ ഇളവ് വേണമോയെന്നതില്‍ തീരുമാനം നാളെയുണ്ടാകും. റിംഗ് റോഡില്‍ ആളുകളെ തടയുന്നത് ഒഴിവാക്കുമെന്ന് പോലീസിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. സാമ്പിള്‍ വെടിക്കെട്ട് കാണുന്നതില്‍ എത്രത്തോളം ആളുകളെ അടുത്ത് നിര്‍ത്താന്‍ സാധിക്കുമെന്ന് ഒരിക്കല്‍ കൂടി പരിശോധിക്കും. നാളെ ഉച്ചയ്‌ക്ക് ശേഷം വീണ്ടും യോഗം ചേരുമെന്നും പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു.

Read Also: രാഷ്‌ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പ്; തൃക്കാക്കരയിൽ നിന്ന് ട്വന്റി 20യും പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE