ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

By Staff Reporter, Malabar News
real-granada
Ajwa Travels

മാഡ്രിഡ്: സ്‌പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗ്രനാഡയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്‌ഥാനക്കാരായ അത്‍ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ആവേശകരമായ മൽസരത്തിൽ പതിനേഴാം മിനിറ്റിൽ തന്നെ ലൂക്ക മോഡ്രിച്ചിലൂടെ റയൽ ലീഡെടുത്തു. പിന്നീട് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ റോഡ്രിഗോ റയലിന് വേണ്ടി രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ എഴുപത്തിയൊന്നാം മിനിറ്റിൽ ഗ്രനാഡക്ക് വേണ്ടി ജോർജ് മോലിനാ ഗോൾ മടക്കി. എന്നാൽ എഴുപത്തിയഞ്ചാം മിനിറ്റിൽ ഓഡ്രിയോസോളയും തൊട്ടടുത്ത മിനിറ്റിൽ സൂപ്പർതാരം കരീം ബെൻസിമയും ഗോൾ നേടി ജയമുറപ്പിച്ചു.

ഇനി 2 മൽസരങ്ങൾ ശേഷിക്കെ അത്‍ലറ്റിക്കോക്ക് 80 പോയിന്റും റയലിന് 78 പോയിന്റുമാണ് ഉള്ളത്. അത്‍ലറ്റിക്കോ ഇനിയുള്ള മൽസരത്തിൽ സമനിലയിൽ കുരുങ്ങുകയും ബാക്കിയുള്ള 2 മൽസരങ്ങളിൽ റയൽ ജയിക്കുകയും ചെയ്‌താൽ റയലിന് കിരീടം നിലനിർത്താം. 76 പോയിന്റുമായി ബാഴ്‌സ മൂന്നാമതാണ് ലീഗിൽ.

Read Also: മട്ടാഞ്ചേരിയിലെ വിപ്ളവം പറയുന്ന ‘തുറമുഖം’; ടീസറിന് വൻ വരവേൽപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE