മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് മലപ്പുറം ജില്ലയാണ് 1023 രോഗികളുമായി ഏറ്റവും മുന്നിലുള്ളത്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 3757 പേരിൽ നാലിൽ ഒന്ന് ഭാഗവും മലപ്പുറത്ത് നിന്ന് മാത്രമാണ്. 1023ൽ 993 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് മലപ്പുറം ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 30 പേരിൽ മാത്രമായിരിക്കും കോവിഡ് ബാധ.
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ നിയന്ത്രിക്കൽ സാധ്യമായെന്നു വരില്ല. പക്ഷെ, ജാഗ്രതക്കുറവ് ഒന്ന് കൊണ്ടുമാത്രം സംഭവിക്കുന്നതാണ് സമ്പർക്ക രോഗബാധ. അത് നിയന്ത്രിക്കാൻ ജാഗതകൊണ്ട് സാധിക്കും. രോഗബാധിതരായ എത്രയോ ആളുകൾ യാതൊരു പ്രശ്നവും കൂടാതെ ചുറ്റിലും സാധാരണ ജീവിതം നയിക്കുന്നുണ്ട്. ഇവർക്ക് സമ്പർക്ക രോഗികളെ സൃഷ്ടിക്കാൻ സാധിക്കും. ചിലപ്പോൾ അപകടകരമായ രോഗാവസ്ഥയിലേക്കോ മരണത്തിലേക്കോ ഒരാളെ നയിക്കാനും സാധിക്കും. അനിവാര്യമായ ജാഗ്രത പുലർത്തുക.
Most Read: കോവിഷീൽഡ് വാക്സിൻ 90 ശതമാനം ഫലപ്രദം; കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് വിദഗ്ധർ