ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തണം; കേന്ദ്രം

By Team Member, Malabar News
Malabarnews_alappuzha
Representational image
Ajwa Travels

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴയില്‍ ടോള്‍ പിരിവ് വേണ്ടെന്ന നിലപാടാണ് സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 100 കോടിക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ തന്നെ ടോള്‍ പിരിവ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതിനാല്‍ കൊല്ലം ബൈപ്പാസില്‍ ഏര്‍പ്പെടുത്തിയത് പോലെ ആലപ്പുഴ ബൈപ്പാസിലും ടോള്‍ പിരിവ് ഏര്‍പ്പെടുത്തും.

സംസ്‌ഥാനത്തെ ഏറ്റവും കാലതാമസം ഉണ്ടായ പദ്ധതികളില്‍ ഒന്നായ ആലപ്പുഴ ബൈപ്പാസ് ഉല്‍ഘാടനത്തിനായി ഒരുങ്ങുകയാണ്. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായ ബൈപ്പാസില്‍ ഇപ്പോള്‍ അവസാനഘട്ട മിനുക്ക് പണികള്‍ നടക്കുകയാണ്. ഒപ്പം തന്നെ ഉല്‍ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയത്തിനായുള്ള കാത്തിരിപ്പിലുമാണ് ഇപ്പോള്‍ ആലപ്പുഴ.

ആലപ്പുഴ ജില്ലയുടെ തന്നെ ഏറ്റവും വലിയ സ്വപ്‍ന പദ്ധതിയായിരുന്നു ആലപ്പുഴ ബൈപ്പാസ്. 6.8 കിലോമീറ്റര്‍ നീളമാണ് ബൈപ്പാസിന് ആകെയുള്ളത്. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ബൈപ്പാസ് ഇതിനോടകം തന്നെ മന്ത്രി ജി സുധാകരന്‍ നേരിട്ട് കണ്ട് വിലയിരുത്തി. ഉല്‍ഘാടനത്തിനായി പ്രധാമന്ത്രിയുടെ സമയം ലഭിച്ചാല്‍ ഉടന്‍ തന്നെ അവസാനഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കി ബൈപ്പാസ് ആലപ്പുഴക്ക് സമര്‍പ്പിക്കും.

Read also : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE