കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്‍പെന്‍ഡ് ചെയ്‌തു

By Syndicated , Malabar News
Rape attempt againtst covid patient_Malabar news
Ajwa Travels

മൊടക്കല്ലൂര്‍: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അശ്വനെ സസ്‍പെന്‍ഡ് ചെയ്‌തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനാണ് ഇയാള്‍. അശ്വനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തി.

ഇന്നലെ രാത്രി പതിനൊന്നരയോടെ ഡോക്‌ടറെ കാണിക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. രജിസ്‌റ്ററില്‍ നിന്ന് പേരുവിവരങ്ങള്‍ ശേഖരിച്ച് ശല്യപ്പെടുത്താന്‍ ഇതിനു മുമ്പും ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.

യുവതിക്ക് കഴിഞ്ഞ വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.

Read also: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE