ബ്ളാക്ക് ഫംഗസ് ബാധിതർ രാജ്യത്ത് വർധിക്കുന്നു; ഇതുവരെ 9,000 കേസുകൾ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 9,000 ആയി ഉയർന്നു. രോഗം സ്‌ഥിരീകരിച്ചതിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ ഗുജറാത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ബ്ളാക്ക് ഫംഗസ് കേസുകൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌.

2,300 ആളുകൾക്കാണ് ഗുജറാത്തിൽ മാത്രം ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചത്‌. അതേസമയം മഹാരാഷ്‌ട്രയിൽ ഇതുവരെ 2000 കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ഇവരിൽ 100 പേർക്ക് ഇതുവരെ രോഗബാധയെ തുടർന്ന് ജീവൻ നഷ്‌ടമായിട്ടുണ്ട്.

രാജ്യത്ത് മറ്റ് സംസ്‌ഥാനങ്ങളിലും കൂടുതൽ ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ 910 ആളുകൾക്കും, രാജസ്‌ഥാനിൽ 720 ആളുകൾക്കും, മധ്യപ്രദേശിൽ 700 ആളുകൾക്കുമാണ് ബ്ളാക്ക് ഫംഗസ് രോഗബാധ ഉണ്ടായത്. കൂടാതെ ഡെൽഹിയിൽ 200 പേരും രോഗബാധിതരായിട്ടുണ്ട്. രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാനും, ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : ശോചനീയ റോഡുകൾ; വേഗതയേറിയ പരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് മൊബൈൽ ആപ്പ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE