സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു

By Team Member, Malabar News
Tourists Increased in Palukachipara in Kannur
Ajwa Travels

കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി മലയും സ്‌ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉയരത്തിലാണ് പാലുകാച്ചിപ്പാറ നിൽക്കുന്നത്. ഇതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ടെലിഫോൺ സംവിധാനം വ്യാപകമാകുന്നതിനു മുൻപ് തന്നെ ഇവിടെ മൈക്രോ വേവ് ടവർ സ്‌ഥാപിച്ചിരുന്നു. കോഴിക്കോട്- മംഗളുരു എസ്ടിഡി സംവിധാനത്തിനും ദുർദർശന്റെ ഭൂതല സംപ്രേഷണത്തിനുമുള്ള ടവറും വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ സ്‌ഥാപിച്ചിട്ടുണ്ട്.

അതേസമയം പുരളി മല ആരെയും ആകർഷിക്കാൻ തക്കവണ്ണം പ്രകൃതി സൗന്ദര്യം നിറഞ്ഞ സ്‌ഥലമാണ്‌. ഇതിന്റെ നാല് വശത്തും മലയും, താഴ്‌വരയും, കടലും ഉൾപ്പെടുന്ന മനോഹര കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ പുരളി മലയിൽ ഇക്കോ ടൂറിസം പദ്ധതിക്കായി 3.33 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി സർക്കാർ തലത്തിൽ സമർപ്പിച്ചെങ്കിലും, ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല.

Read also: ട്രെയിനിലെ പോലീസ് മർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE