മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ്; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പൈതൃക പദ്ധതി

By Syndicated , Malabar News
train to moonnar
Ajwa Travels

തിരുവനന്തപുരം: വിനോദസഞ്ചാരം മുന്‍നിര്‍ത്തി മൂന്നാറിലേക്ക് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നല്‍കാനും ടാറ്റാ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൈതൃക പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികള്‍ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും പൈതൃക പദ്ധതി നടപ്പിലാക്കും. ഈ പദ്ധതികള്‍ക്ക് 40 കോടി അനുവദിച്ചു. തിരുവനന്തപുരം ജില്ലക്ക് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോല്‍സാഹിപ്പിക്കാന്‍ അഞ്ച് കോടിയും അനുവദിച്ചതായി ധനമന്ത്രി വ്യക്‌തമാക്കി.

Read also: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE