ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കുള്ള വിവാഹ ധനസഹായം തുടരും; മന്ത്രി കെകെ ശൈലജ

By News Desk, Malabar News
KK Shailaja Visits Vismaya's House
Ajwa Travels

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാര്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷവും തുടരുമെന്ന് ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിനായി 3 ലക്ഷം രൂപ അനുമതി നല്‍കി സാമൂഹിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.

നിയമപരമായി വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. 30,000 രൂപ വീതം 10 ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കാണ് ധനസഹായം നല്‍കാന്‍ കഴിയുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവും വിവാഹ ധന സഹായത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായാണ് പദ്ധതി. സമൂഹത്തില്‍ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ നിയമപരമായി വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുമ്പോള്‍, അവര്‍ക്കൊരു കൈ താങ്ങാകുവാന്‍ വേണ്ടിയുള്ള ശ്രമമാണ് വിവാഹ ധനസഹായത്തിലൂടെ ഗവണ്‍മെന്റ് നടത്തുന്നത്.

National News: വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE