ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
twenty-20
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും, വിദ്യാസമ്പന്നരുമായ സ്‌ഥാനാർഥികളെയാണ് മൽസരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. തൃക്കാക്കരയിൽ ടെറി തോമസ് എടത്തൊട്ടി, എറണാകുളത്ത് ലസ്‌ലി പള്ളത്ത്, കൊച്ചിയിൽ ഷൈനി ആന്റണി എന്നിവരാണ് പാർട്ടി സ്‌ഥാനാർഥികൾ.

ആദ്യഘട്ടത്തിൽ ട്വന്റി-20 ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അധ്യക്ഷനായി പാർട്ടിയുടെ ഏഴുപേരടങ്ങുന്ന ഉപദേശക സമിതിയെയും തിരഞ്ഞെടുത്തിരുന്നു. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദീഖ്, സാജൻ കുര്യാക്കോസ്, വിജയൻ നങ്ങേലിൽ, ലക്ഷ്‍മി മേനോൻ, അനിത ഇന്ദിര ഭായ് തുടങ്ങിയവരാണ് ഉപദേശക സമിതി അംഗങ്ങൾ.

Read Also: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE