ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം

By News Desk, Malabar News
twenty 20 worldcup
Ajwa Travels

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 129 റൺസ്‌ നേടി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ലക്ഷ്യം മറികടന്നു.

43 പന്തിൽ 5 ബൗണ്ടറിയും 1 സിക്‌സറുമടക്കം 50 റൺസ് നേടിയ ആഖിബ് ഇല്യാസും, 42 പന്തിൽ 7 ബൗണ്ടറിയും 4 സിക്‌സറുമടക്കം 73 റൺസ് നേടിയ ജതീന്ദർ സിങ്ങും ഒമാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചു.

പാപ്പുവ ന്യൂ ഗിനിയക്ക് വേണ്ടി നായകൻ ആസാദ് വാല 56 റൺസെടുത്ത് പുറത്തായി. ചാൾസ് അമിനി 26 പന്തിൽ 37 റൺസെടുത്ത് പുറത്തായതോടെ ഗിനിയയുടെ തകർച്ച ആരംഭിച്ചു. ഒമാന് വേണ്ടി നായകനും സ്‌പിന്നറുമായ സീഷാൻ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്‌ത്തി. ബിലാൽ ഖാൻ, കലീമുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Also Read: രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE