ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; ഹജ്‌ജ് കമ്മിറ്റി

By Desk Reporter, Malabar News
Hajj central quota announced; Opportunity for 5,747 people from Kerala
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ. വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്‌ജിന് അയക്കില്ലെന്ന് ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ വ്യക്‌തമാക്കി.

ഹജ്‌ജ് തീർഥാടനത്തിനായി വരുന്നവര്‍ ഇപ്പോള്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടാം ഡോസ് വാക്‌സിനും സ്വീകരിക്കണം എന്നാണ് നിര്‍ദേശം. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് നിബന്ധനയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹജ്‌ജ് തീർഥാടനം സംബന്ധിച്ച് സൗദി അധികാരികളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തീർഥാടനം സംബന്ധിച്ച് അന്തിമ തീരുമാനം ഔദ്യോഗിക അറിയിപ്പുമായി ബന്ധപ്പെട്ടായിരിക്കും എടുക്കുക എന്നും മഖ്‌സൂദ് പറഞ്ഞു.

കോവിഡ് രൂക്ഷമായ കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്‌ജ് തീർഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഈ വർഷം ഹജ്‌ജ് തീർഥാടനം ഉണ്ടാവുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ തന്നെ ഹജ്‌ജ് വിമാന സര്‍വീസ് ആരംഭിച്ചേക്കും.

Also Read:  കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE