ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ

20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്.

By Trainee Reporter, Malabar News
Hajj Season

റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന് ഉച്ചയോടെ മിനാമിയിലെ തമ്പുകളിൽ എത്തിച്ചേരും.

നാളെയാണ് ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഹജ്‌ജിനെത്തുന്ന എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്‌ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം. ഇന്ന് ഉച്ചക്ക് ശേഷം മിനാമിയിൽ താമസിച്ചാണ് തീർഥാടകർ ഹജ്‌ജ് കർമത്തിന് തുടക്കം കുറിക്കുക. ഇന്ന് മിനാമിയിൽ താമസിക്കുന്ന തീർഥാടകർ നാളെ രാവിലെ അറഫയിലേക്ക് നീങ്ങും. മീന, അറഫ, മുസ്‌ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി കർമങ്ങൾ നിർവഹിക്കുന്ന തീർഥാടകർ വെളിയാഴ്‌ചയോ ശനിയാഴ്‌ചയോ മിനാമിയിൽ നിന്ന് മടങ്ങും.

160 രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിരവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് ഹജ്‌ജ് നിർവഹിക്കുന്നത്. കേരളത്തിൽ നിന്നും സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീർഥാടകരാണ് ഹജ്‌ജിന് എത്തിയിരിക്കുന്നത്.

Most Read: ‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE