അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
electric-shock
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരക്കൽ, ചെർപ്പുളശ്ശേരി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്‌ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഈ കടയോട് ചേർന്ന് രാജനും കച്ചവട സ്‌ഥാപനം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു.

കടയിലെ നിർമാണ ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റെന്നാണ് പ്രാഥമിക നിഗമനം. സർവീസ് വയറുമായി ബന്ധിപ്പിക്കുന്ന കമ്പിയിലൂടെ ഷോക്കേറ്റതിന്റെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇരുവരുടെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് അഗളി പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: കുരുക്ക് മുറുകുന്നു; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE