യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കും; ഉമ്മന്‍ചാണ്ടി

By News Desk, Malabar News
oomman chandi
ഉമ്മൻ ചാണ്ടി
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ വിട്ടുവീഴ്‌ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്‌ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാണി സി കാപ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷയിലാണ്. സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കും. സീറ്റുകളുടെ കാര്യത്തില്‍ ഘടകക്ഷികള്‍ അടക്കം വിട്ടുവീഴ്‌ച ചെയ്യേണ്ടി വരും.

രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം കേരളത്തില്‍ പ്രചാരണ രംഗത്ത് ഉണ്ടാകും. മകന്‍ ചാണ്ടി ഉമ്മന്‍ ഇത്തവണ മൽസരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Also Read: നയം മാറ്റിയാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കും; നിലപാട് മാറ്റി കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE