ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; ബിജെപിയിൽ നിന്ന് എത്തിയ ഹരക് സിംഗ് റാവത്തിന് സീറ്റില്ല

By Desk Reporter, Malabar News
Uttarakhand elections; Harak Singh Rawat, who came from the BJP, has no seat
Ajwa Travels

ന്യൂഡെൽഹി: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പകരം ഹരകിന്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മൽസരാർഥിയുമായ അനുകൃതി ഗുസൈന് കോൺഗ്രസ് സീറ്റ് നൽകി. ലാൻസ്‌ഡോവ്‌നെ നിയോജക മണ്ഡലത്തിൽ നിന്നാണ് അനുകൃതി മൽസരിക്കുക.

2016ൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപിയിലേക്ക് പോയ 10 എംഎൽഎമാരിൽ ഒരാളായിരുന്ന ഹരക് സിംഗ്, തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തന്റെ പഴയ തട്ടകത്തിലേക്ക് തിരികെയെത്തിയത്. ഹരകിനെ തിരികെ എടുക്കുന്നതിനെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്ത് ഉൾപ്പടെയുള്ളവർ എതിർത്തിരുന്നു.

ഇതോടെ സ്‌ഥാനാർഥി പ്രഖ്യാപനവും വൈകി. ഒടുവിൽ ഇന്നലെയാണ് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പൂർണമായി പ്രഖ്യാപിച്ചത്. ഇതിൽ ഹരകിന് സീറ്റ് ഉണ്ടായിരുന്നില്ല. രണ്ട് പതിറ്റാണ്ടിൽ നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് ആദ്യമായാണ് ഹരക് സിംഗ് റാവത്തിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.

തനിക്കും മകന്റെ ഭാര്യക്കും തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന നിബന്ധനയോടെയാണ് ഹരക് കോൺഗ്രസിലേക്ക് തിരികെ എത്തിയത്. ഹരകിനു സീറ്റ് നൽകാതിരുന്ന കോൺഗ്രസ് നേതൃത്വം മകന്റെ ഭാര്യക്ക് സീറ്റ് നൽകുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസ് മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിംഗ് ആണ് സ്‌ഥാനാർഥി.

Most Read:  വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE