സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം

By News Desk, Malabar News
travel ban lifted; Saudi
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ്‌ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നത്‌.

ഇത് സംബന്ധിച്ച നിർദേശം മുഴുവൻ വിമാന കമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട് ചെയ്‌തു. കുത്തിവെപ്പെടുക്കാത്ത വിമാന ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Read Also: സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE