പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ 27 ലക്ഷത്തിന്റെ വാഹനങ്ങൾ ലേലം ചെയ്‌തു

By Staff Reporter, Malabar News
malabarnews-payyannur
Ajwa Travels

പയ്യന്നൂർ: കെട്ടിക്കിടന്ന വാഹനങ്ങൾ ലേലം ചെയ്‌ത വകയിൽ പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ ഇതുവരെ ലഭിച്ചത് 27 ലക്ഷം രൂപ. വിവിധ കേസുകളിൽ പിടിച്ചെടുത്ത് വർഷങ്ങളായി സ്‌റ്റേഷൻ പരിസരത്ത് കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്‌ത്‌ പൊളിച്ചുനീക്കുന്നത്. ചെറുതും വലുതുമായ മുന്നൂറോളം വാഹനങ്ങളാണ് സ്‌റ്റേഷൻ വളപ്പിലുള്ളത്.

ഇതുവരെ ഇരുന്നൂറ് വാഹനങ്ങൾ ലേലം ചെയ്‌തു കഴിഞ്ഞു. ഇതിന്റെ ഭാഗമായി നൂറിലധികം വാഹനങ്ങൾ അവിടെ നിന്നും നീക്കം ചെയ്‌തു. കോയമ്പത്തൂർ, മംഗളൂരു ഭാഗങ്ങളിലേക്കാണ് പൊളിച്ചിട്ട വാഹനങ്ങൾ കൊണ്ടുപോവുന്നത്. ഇവിടെ പിടിച്ചിട്ട വാഹനങ്ങളിൽ കേടാവാത്തവയും, നിലവിൽ കേസുകൾ ഇല്ലാത്തവയും കണ്ടെത്തി ആർസി ഉടമസ്‌ഥർക്ക്‌ തിരികെ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

സംസ്‌ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടികൾ ആരംഭിച്ചത്. സ്‌റ്റേഷനുകളിൽ കാലങ്ങളായി കൂട്ടിയിട്ട വാഹനങ്ങൾ നീക്കം ചെയ്യാനാണ് നിർദേശിച്ചത്. ഇതിനൊപ്പം തവിടിശ്ശേരി ജിഎച്ച്എസിലെ വിദ്യാർഥികളുടെ പ്രൊജക്റ്റിന്റെ ഭാഗമായുള്ള പഠനവും നടപടികൾ വേഗത്തിലാക്കി.

Read Also: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE