പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്‌റ്റിൽ

By Desk Reporter, Malabar News
pocso-case-culprit
പ്രതി സിറാജുദ്ദീൻ
Ajwa Travels

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്‌റ്റിൽ. കോഴിക്കോട്, വാവാട് മൊട്ടമ്മൽ വീട്ടിൽ സിറാജുദ്ദീൻ (27) ആണ് അറസ്‌റ്റിലായത്‌.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥലത്തെത്തിയ പോലീസ് വൈത്തിരിയിൽ വച്ച് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കൊലപാതക കേസിലടക്കം പ്രതിയാണ് ഇയാൾ. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

2020 ഒക്‌ടോബറിലാണ് സംഭവം നടന്നത്. വൈത്തിരി റിസോർട്ടിൽ വച്ചാണ് ഇയാൾ ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

എസ്‌ഐ ജയചന്ദ്രൻ, എസ്‌സിപി ഒ അബ്‌ദുറഹിമാൻ, സിപിഒമാരായ വിപിൻ, ഷൈജൽ, സാബിത്ത്, താഹിർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Malabar News:  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ ഇഡി നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE