പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌

By Desk Reporter, Malabar News
Vigilance Raid at the Directorate of General Education Department
Representational Image
Ajwa Travels

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌. ‘ഓപ്പറേഷൻ ജ്യോതി’ എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ ഓഫിസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫിസുകളിലുമായി മിന്നൽ പരിശോധന നടക്കുന്നത്.

അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്‌. ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്.

എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം, നിയമനം ക്രമവൽക്കരിക്കൽ, മാനേജ്മെന്റിന് ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്‌തിക സൃഷ്‌ടിക്കൽ എന്നിവക്ക് ചില ഉദ്യോഗസ്‌ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്.

Most Read:  വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE