തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് പോലീസ് രേഖകള്‍. കേരളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം 127 കുട്ടികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ സെപ്‌തംബർ 30 വരെയുള്ള കണക്കുകളെ അടിസ്‌ഥാനമാക്കിയാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
5068 കുട്ടികളാണ് ബലാല്‍സംഗത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇത് കൂടാതെ മറ്റു അതിക്രമങ്ങള്‍ക്ക് 11475 കുട്ടികള്‍ ഇരയായതായും റിപ്പോര്‍ട്ട് കാണിക്കുന്നു.
2019ലാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത്. ഈ കാലയളവില്‍ മാത്രം 1113 കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതായും 20 കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവക്ക് പുറമെ ഈ കാലയളവില്‍ മാത്രം കുട്ടികള്‍ക്കുനേരെ നടന്ന മറ്റു കുറ്റകൃത്യങ്ങള്‍ 2934 ആണ്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കുകള്‍ സംസ്‌ഥാനത്തെ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഒപ്പം സമൂഹത്തില്‍ കൂടുതല്‍ ജാഗ്രതയും വേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.
Read Also: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്