കൊച്ചി ലുലു മാളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം; ഒരാൾ അറസ്‌റ്റിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

കളമശ്ശേരി: ഇടപ്പള്ളി ലുലു മാളിൽ തമിഴ്‌നാട്‌ സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കൊടുങ്ങലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്‌റ്റിലായത്‌. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിൽ എത്തിയതായിരുന്നു വിദ്യാർഥിനി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കേരളത്തിലെ പലയിടങ്ങളും സന്ദർശിച്ച ശേഷം പ്ളസ്‌ ടു വിദ്യാർഥിനിയും സംഘവും ലുലു മാളിൽ എത്തിയ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ഇവിടെ എത്തിയിരുന്നു. ഈ തിരക്കിനിടെയാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.

ശല്യം സഹിക്കാൻ വയ്യാതെ സ്‌ഥലത്ത് നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുന്നയാളാണ് ധനേഷ്. ഇയാളെ റിമാൻഡ് ചെയ്‌തു.

Most Read: രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് ഒപ്പമുണ്ടായിരുന്നു; നേരിട്ട് ബന്ധമില്ലെന്നും സായ് ശങ്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE