ഒമാനിൽ സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; റിപ്പോർട്

By Desk Reporter, Malabar News
muscat-airport
Ajwa Travels

മസ്‌കറ്റ്: ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്. 2020 ഡിസംബറില്‍ 70 ശതമാനത്തിലേറെ കുറവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായത് എന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 2020 ഡിസംബര്‍ അവസാനത്തോടെ 74.3 ശതമാനം കുറഞ്ഞെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സ്‌ഥിതി വിവര കേന്ദ്രത്തിന്റെ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് സന്ദര്‍ശകരുടെ എണ്ണം 4,565,676 ആയി.

2020 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 39,353 ട്രിപ്പുകളാണ് വിമാനങ്ങൾ നടത്തിയത്. 2019നെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്ന് റിപോർട്ടുകൾ വ്യക്‌തമാക്കുന്നു. 2020 ഡിസംബറില്‍ ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും മസ്‌കറ്റ് വിമാനത്താവളം വഴി സഞ്ചരിച്ചത്.

Also Read:  സഞ്ചരിക്കുന്ന കോവിഡ് വാക്‌സിൻ ക്ളിനിക് ദുബായിൽ പ്രവർത്തനം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE