തലസ്‌ഥാനത്ത് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വിഎസ് ശിവകുമാർ

By Staff Reporter, Malabar News
Vs-sivakumar
വിഎസ് ശിവകുമാര്‍
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി വിഎസ് ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.

തീരമേഖലയില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈയാണുള്ളത്. ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് സിപിഎം ഒരു അന്തര്‍ധാര ഉണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മൽസരിക്കുമ്പോള്‍ മാത്രം വന്ന് ജനങ്ങളോട് വോട്ട് ചോദിക്കുന്നയാളല്ല ഞാന്‍. യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.

Read Also: പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE